20 രൂപ ബാലന്‍സുണ്ടെങ്കില്‍ സിം റദ്ദാക്കാനാകില്ല

ന്യൂഡല്‍ഹി: പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താവിന്റെ അക്കൗണ്ടില്‍ 20 രൂപ ബാലന്‍സുണ്ടെങ്കില്‍ സിം റദ്ദാക്കാനാകില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. സിം കാര്‍ഡ് പ്രവര്‍ത്തന ക്ഷമമല്ലാത്തതായി കണക്കാക്കണമെങ്കില്‍ 90 ദിവസം കാത്തിരിക്കണമെന്നും ടെലികോം അതോറിറ്റി വ്യക്തമാക്കി.

ഉപഭോക്തൃ സംരക്ഷണ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ടെലികോം അതോറിറ്റിയുടെ പുതിയ ഉത്തരവ്. ഉപയോഗിക്കാതെ 90 ദിവസം കഴിഞ്ഞ് റദ്ദാക്കിയ സിം കാര്‍ഡ് വീണ്ടും 
പ്രവര്‍ത്തനക്ഷകമാക്കാന്‍ ടെലിക്കോം സേവന ദാതാക്കള്‍ക്ക് മാന്യമായ ഫീസ് ഈടാക്കാമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.



0 വായനക്കാരുടെ പ്രതികരണം :

→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.

► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??

www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE

Copyright © 2012 NeeradONLiNE.COM .