കൊണ്ടോട്ടിയിലെ വലിയതോട് സംരക്ഷിക്കണം; ഒയിസ്‌ക

കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ വലിയതോടും, അനുബന്ധ നീര്‍ചാലുകളും സംരക്ഷിക്കുകയും നീരൊഴുക്ക് തടയിണകള്‍ സ്ഥാപിച്ച് വെള്ളം നിലനിര്‍ത്തികൊണ്ട് കൊണ്ടോട്ടിയും, പരസര പ്രദേശങ്ങളിലെയും നേരിടുന്ന കുടിവെള്ള ക്ഷാമവും വരള്‍ച്ചയും പരിഹരിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ വലിയതോട് കടന്ന്‌പോകുന്ന പഞ്ചായത്ത് അധികൃതര്‍ നടപ്പിലാക്കണമെന്ന് ഒയിസ്‌ക കൊണ്ടോട്ടി ചാപ്റ്റര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനറല്‍ ബോഡി യോഗത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച കൊട്ടുക്കര പി.പി.എം.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി.
ചാപ്റ്റര്‍ പ്രസിഡന്റായി കെ.എ.മൊയ്തീന്‍കുട്ടി, സെക്രട്ടറി വിനയകുമാര്‍ എം, ട്രഷറര്‍ സി.പി.മുഹമ്മദ് എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. 
മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍ പി.അഹമ്മദ്, പി.മുഹമ്മദലി, 
ജോയന്റ് സെക്രട്ടറിമാര്‍ ഗംഗാധരന്‍.പി.ടി, ഫൈസല്‍ കെ, 
സൗത്ത് ഇന്ത്യ കൗണ്‍സില്‍ മെമ്പര്‍ പ്രശാന്ത്.കെ.പി, 
മാനേജിംഗ് കമ്മറ്റി മെമ്പര്‍മാര്‍ റംല.വി, കോട്ട മുഹമ്മദ്, ഹബീബുറഹ്മാന്‍, അനസ് കെ
സ്‌റ്റേറ്റ് കമ്മറ്റി മെമ്പര്‍മാര്‍ മുഹമ്മദലി ഒ, പി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍
ജില്ലാ കമ്മറ്റി മെമ്പര്‍മാര്‍- റഫീഖ് ബാബു എം.എസ്, 
SALT കോ-ഓര്‍ഡിനേറ്റര്‍ ഡോ.അബ്ദുസലാം സല്‍മാനി
സോഷ്യന്‍ വെല്‍ഫയര്‍ കണ്‍വീനര്‍ അബ്ദുല്‍ മജീദ് പി.പി
പബ്ലിക് റിലേഷന്‍ മുഹമ്മദ് മുസ്തഫ പി.പി
ലൗവ് ഗ്രീന്‍ കണ്‍വീനര്‍ ഫൈസല്‍ കെ
യോഗത്തില്‍ മൊയ്തീന്‍കുട്ടി കെ.എ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വിനയകുമാര്‍, കോട്ട മുഹമ്മദ്, പ്രശാന്ത് കെ.പി, പി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ഡോ.അബ്ദുസലാം സല്‍മാനി, ഡോ.നൗഷാദ്, മുഹമ്മദലി ഒ, അബ്ദുല്‍ മജീദ് പി.പി, മുഹമ്മദ് മുസ്തഫ, ഫൈസല്‍ കെ, സി.പി.മുഹമ്മദ് പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണം :

→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.

► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??

www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE

Copyright © 2012 NeeradONLiNE.COM .