ശ്രദ്ധിക്കുക......
മോട്ടോര്വാഹന നിയമലംഘനത്തിനുള്ള വർധിപ്പിച്ചപിഴ നാളെ മുതൽ.ഹെല്മറ്റില്ലാതെ ഇരുചക്രവാഹനങ്ങള് ഓടിക്കുന്നവര്ക്ക് ഇനിമുതല് 500 രൂപയാണ് പിഴ.ഇരുചക്രവാഹനങ്ങള്ക്ക് പുകപരിശോധനാ സര്ട്ടിഫിക്കറ്റ് ഇല്ലാത്തതിനും 500 രൂപയും ഇന്ഷുറന്സ് ഇല്ലാത്തതിന് 10,000 രൂപയുമാണ് പിഴ.രേഖകള് ഇല്ലാതെ ഇരുചക്രവാഹനങ്ങളില് യാത്ര ചെയ്യുന്നവരില് നിന്നും 500 രൂപ പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഇരുചക്രവാഹനത്തില് രണ്ടിലധികം പേര് യാത്ര ചെയ്താല് 1000 രൂപയായിരിക്കും പിഴ.കാറുകളില് സീറ്റ് ബെല്റ്റ് ധരിക്കാത്തവരില് നിന്നും 1000 രൂപയും പുകപരിശോധനാ സര്ട്ടിഫിക്കറ്റ് ഇല്ലാത്തവരില് നിന്നും 1500 രൂപയുമായിരിക്കും പിഴ ഈടാക്കുന്നത്. ഇന്ഷുറന്സ് ഇല്ലാത്ത കാറുകള്ക്ക് പിഴ 10,000 രൂപ. രേഖകളില്ലാത്തതിന് 5000 രൂപ പിഴ ഈടാക്കുന്നതു കൂടാതെ വാഹനം പിടിച്ചെടുക്കുകയും ചെയ്യും. കോടതിയിലൂടെ മാത്രമേ വാഹനം തിരികെ ലഭിക്കൂ.ലൈസന്സ് ഇല്ലാതെ വാഹനം ഓടിക്കുന്നവരില് നിന്നും 10,000 രൂപ പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാഹനമോടിക്കുന്നതിനിടെ മൊബൈല് ഫോണ് ഉപയോഗിക്കുന്നവര്ക്കുള്ള പിഴ 5,000 രൂപയാക്കി വർധിപ്പിച്ചു.മൂന്നു തവണ നിയമലംഘനം നടത്തുന്നവരുടെ ലൈസന്സ് പിടിച്ചെടുക്കുമെന്നും പുതുക്കിയ നിയമത്തിൽ വ്യവസ്ഥയുണ്ട്