Battlefield 3 multiplayer review
Lorem ipsum dolor sit amet, conscur adisng elit, sed do eiusmod tempor iniunt ut labore et dolore mana aliqua. Ut enim ad minim veniam, quis nostrud exetation ullco laboris nisi ut aliquip ex ea commodo coequat. Duis aute irure dolor
A Bathing Ape 2011 Winter Collection
Lorem ipsum dolor sit amet, conscur adisng elit, sed do eiusmod tempor iniunt ut labore et dolore mana aliqua. Ut enim ad minim veniam, quis nostrud exetation ullco laboris nisi ut aliquip ex ea commodo coequat. Duis aute irure dolor
Diablo 3 beta gameplay video
Lorem ipsum dolor sit amet, conscur adisng elit, sed do eiusmod tempor iniunt ut labore et dolore mana aliqua. Ut enim ad minim veniam, quis nostrud exetation ullco laboris nisi ut aliquip ex ea commodo coequat. Duis aute irure dolor
Killer Elite movie review
Lorem ipsum dolor sit amet, conscur adisng elit, sed do eiusmod tempor iniunt ut labore et dolore mana aliqua. Ut enim ad minim veniam, quis nostrud exetation ullco laboris nisi ut aliquip ex ea commodo coequat. Duis aute irure dolor
കൊണ്ടോട്ടിയിലെ ഫാന്‍സി ആട് ഫാം
ആടറിയുമോ അങ്ങാടി വാണിഭം എന്ന കൊണ്ടോട്ടിയിലെ പഴമക്കാരുടെ വാക്കിനെ വെല്ലാന്‍ കൊണ്ടോട്ടിയിലെ ഫിറോസ് റഹ്മാന്‍ തീരുമാനിച്ചു
ഇന്ത്യയാകെ കറങ്ങി ..രാജസ്ഥാന്‍, യു പി , പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് പല തരത്തിലുള്ള ഫാന്‍സി ആടുകളെയും കൊണ്ട് വന്ന് ഫാം നടത്തുകയാണ് ഇദ്ദേഹം ..ബാക്കി നേരിട്ട് കണ്ടു മനസ്സിലാക്കുക .. ആടുകളെ വീട്ടില്‍ വളര്‍ത്തുക..
ഇനിയും കുറെ രസകരമായ നല്ല വീഡിയോ ക്ലിപ്പുകള്‍ക്ക് ഈ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പൊ ഒരു പേജ് വരും .. അതില്‍ LIKE എന്നൊരു ബട്ടണ്‍ ഉണ്ട് മുകളില്‍ .. അതിലൊന്ന് ക്ലിക്കിയാല്‍ മതി..www.facebook.com/
If you would like to know the admin please click "about" in the page below the cover photo.
1. വാര്‍ദ്ധക്യകാല പെന്‍ഷന്‍
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ , പ്രായം തെളിയിക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ .
നിബന്ധനകള്‍ *:- 65 വയസ്സിനുമുകളില്‍ പ്രായം. കുടുംബവാര്‍ഷിക വരുമാനം 11,000 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവരാകരുത്. മുന്നുവര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. വൃദ്ധസദനത്തിലേയോ, ശരണാലയത്തിലേയോ അന്തേവാസിയായിരിക്കരുത്. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്. 20 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍മക്കളുള്ളവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
2. അഗതി പെന്‍ഷന്‍ (വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും)
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ , റേഷന്‍കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ , വരുമാനം തെളിയിക്കുന്ന രേഖ, ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്/ഏഴു വര്‍ഷമായി ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവര്‍ അതു സംബന്ധിച്ച രേഖ/ വിവാഹമോചിതയാണെന്നു തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.
നിബന്ധനകള്‍ *:-കുടുംബവാര്‍ഷിക വരുമാനം 3,600 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ആകരുത്. രണ്ടു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
3. വികലാംഗപെന്‍ഷന്‍ (വികലാംഗര്‍ , അംഗവൈകല്യം സംവിച്ചവര്‍ , ബുദ്ധിമാന്ദ്യം സംഭവിച്ചര്‍ , ബധിരര്‍ , മൂകര്‍ , അന്ധര്‍ തുടങ്ങിയവര്‍ക്ക്)
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ .
നിബന്ധനകള്‍ *:- 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് (ഓരോ വൈകല്യത്തിനും പ്രത്യേക ശതമാനമാവശ്യമാണ്) കുടുംബ വാര്‍ഷികവരുമാനം 6,000 രൂപയില്‍ കവിയരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് അടുത്ത ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
4. കര്‍ഷക തൊഴിലാളി പെന്‍ഷന്‍
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ (റേഷന്‍കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ , കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരുന്നതിന്റെ സാക്ഷ്യപത്രം, കേരളത്തില്‍ പത്തുവര്‍ഷമായി സ്ഥിര താമസമായിരിക്കണം, 60 വയസ്സ് തികഞ്ഞിരിക്കണം).
നിബന്ധനകള്‍ *:- പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (തിരിച്ചറിയല്‍ കാര്‍ഡ്/ജനന സര്‍ട്ടിഫിക്കറ്റ്/സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്) കുടുംബവാര്‍ഷിക വരുമാനം 5400/-രൂപയില്‍ കവിയരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം ജില്ലാലേബര്‍ ഓഫീസര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
5. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ .
നിബന്ധനകള്‍ *:-പ്രായം, വരുമാനം, വിവാഹിതയല്ലെന്നുള്ളത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. വാര്‍ഷികവരുമാനം 6,000-ത്തില്‍ കവിയരുത്. സംസ്ഥാനത്ത് സ്ഥിരതമാസമായിരിക്കണം.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
6. തൊഴില്‍രഹിത വേതനം
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ (എസ്.എസ്.എല്‍ .സി ബുക്ക്, എംപ്ളോയ്മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ടി.സി., വരുമാനസര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം).
നിബന്ധനകള്‍ *:- വാര്‍ഷികവരുമാനം 12,000-ല്‍ കവിയരുത്. അപേക്ഷകന് സ്വന്തമായി 100 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുണ്ടാകരുത്. രജിസ്ട്രേഷന്‍ യഥാകാലം പുതുക്കിയിരിക്കണം. 18 വയസ്സിനുശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം രജിസ്ട്രേഷന്‍ , 35 വയസ്സ് കഴിയരുത്. വിദ്യാര്‍ത്ഥി ആയിരിക്കരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണമായി അയയ്ക്കുന്നു.
ചാപ്റ്റര്‍ പ്രസിഡന്റായി കെ.എ.മൊയ്തീന്‍കുട്ടി, സെക്രട്ടറി വിനയകുമാര്‍ എം, ട്രഷറര്‍ സി.പി.മുഹമ്മദ് എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍ പി.അഹമ്മദ്, പി.മുഹമ്മദലി,
ജോയന്റ് സെക്രട്ടറിമാര്‍ ഗംഗാധരന്‍.പി.ടി, ഫൈസല്‍ കെ,
സൗത്ത് ഇന്ത്യ കൗണ്‍സില്‍ മെമ്പര്‍ പ്രശാന്ത്.കെ.പി,
മാനേജിംഗ് കമ്മറ്റി മെമ്പര്‍മാര്‍ റംല.വി, കോട്ട മുഹമ്മദ്, ഹബീബുറഹ്മാന്‍, അനസ് കെ
സ്‌റ്റേറ്റ് കമ്മറ്റി മെമ്പര്‍മാര്‍ മുഹമ്മദലി ഒ, പി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍
ജില്ലാ കമ്മറ്റി മെമ്പര്‍മാര്‍- റഫീഖ് ബാബു എം.എസ്,
SALT കോ-ഓര്‍ഡിനേറ്റര്‍ ഡോ.അബ്ദുസലാം സല്‍മാനി
സോഷ്യന്‍ വെല്‍ഫയര്‍ കണ്‍വീനര്‍ അബ്ദുല്‍ മജീദ് പി.പി
പബ്ലിക് റിലേഷന്‍ മുഹമ്മദ് മുസ്തഫ പി.പി
ലൗവ് ഗ്രീന്‍ കണ്‍വീനര്‍ ഫൈസല്‍ കെ
യോഗത്തില്‍ മൊയ്തീന്‍കുട്ടി കെ.എ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വിനയകുമാര്‍, കോട്ട മുഹമ്മദ്, പ്രശാന്ത് കെ.പി, പി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ഡോ.അബ്ദുസലാം സല്‍മാനി, ഡോ.നൗഷാദ്, മുഹമ്മദലി ഒ, അബ്ദുല്‍ മജീദ് പി.പി, മുഹമ്മദ് മുസ്തഫ, ഫൈസല്‍ കെ, സി.പി.മുഹമ്മദ് പ്രസംഗിച്ചു.
കൊണ്ടോട്ടി: കൊണ്ടോട്ടി മഹോത്സവത്തിന് തുടക്കം. ഈ മാസം 21 വരെ ഇനി കൊണ്ടോട്ടി ചുക്കാന്‍ സ്‌റ്റേഡിയത്തിലേക്ക് ജനപ്രവാഹമായിരിക്കും. എക്‌സിബിഷന്‍, ഫഌവര്‍ ഷോ, അമ്യൂസ്‌മെന്റ്, അലങ്കാര മത്സ്യ-പക്ഷികള്‍ എന്നിവ മഹോത്സവത്തിന്റെ മാറ്റ് കൂട്ടുന്നു.
കൊണ്ടോട്ടി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടക്കുന്ന മഹോത്സവത്തിന്റെ ഉദ്ഘാടനം കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ നിര്‍വ്വഹിച്ചു. എക്‌സിബിഷന്‍ ബ്ലോക്ക് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജിയും, പുഷ്പമേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ഫാത്തിമ ബീവിയും, അലങ്കാര മത്സ്യ പ്രദര്‍ശനം വൈസ് പ്രസിഡന്റ് മഠത്തില്‍ മുഹമ്മദ് കുട്ടിയും, അമ്യൂസ്‌മെന്റ് പാര്‍ക്ക് ബ്ലോക്ക് മെമ്പര്‍ പുതിയറക്കല്‍ സലീമും ഉദ്ഘാടനം ചെയ്തു.
എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാവിരുന്നും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
കൊണ്ടോട്ടി/ എടവണ്ണപ്പാറ: കൊണ്ടോട്ടി ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിച്ച യു.ഡി.എഫ് സര്‍ക്കാറിനും, ഇതിനായി പരിശ്രമിച്ച കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എക്കും അഭിവാദ്യങ്ങളര്‍പ്പിച്ച് വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കൊണ്ടോട്ടിയില്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന് പി.വി.എ.ലത്തീഫ്, എടക്കോട്ട് മെഹബൂബ്, അഷ്‌റഫ് മടാന്‍, ടി.കെ.അബ്ദുല്‍ അസീസ്, ഇ.എം.ഉമ്മര്‍, കോപ്പിലാന്‍ അഹമ്മദ്കുട്ടി, ടി.പി.മൂസക്കോയ, കെ.പി.ഹുസൈന്‍, ഇ.എം.റഷീദ്, നാസര്‍ ചൊക്ലി പി.പി.എം.സിദ്ധീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എടവണ്ണപ്പാറയില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന്. അഡ്വ.എം.കെ.നൗഷാദ്, എം.സി.സിദ്ധീഖ് മാസ്റ്റര്‍, പി.അബൂബക്കര്‍, എം.മുജീബ് മാസ്റ്റര്‍, ഹാപ്പി റഷീദ്, കെ.സാദിഖ്, മുസ്തഫ, മുനീര്‍, അഷ്‌റഫ്, ഷാനവാസ് നേതൃത്വം നല്‍കി.
വാഴക്കാട് നടത്തിയ പ്രകടനത്തിന് കെ.അലി, ടി.പി.അഷ്‌റഫ്, എം.എ.കബീര്‍, കെ.മുജീബ്, ഉവൈസ്, ശബീല്‍.കെ നേതൃത്വം നല്‍കി.
കൊണ്ടോട്ടി: പുതിയ താലൂക്ക് രൂപീകരിച്ചതില്‍ അഭിനന്ദന പ്രവാഹം. യു.ഡി.എഫ് സര്‍ക്കാറിനും, കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ക്കും അഭിനന്ദനവുമായി വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടന്നു. ബജറ്റില്‍ 3 കോടി രൂപ അനുവദിച്ചതും, കൊണ്ടോട്ടി ഗ്രാമ പഞ്ചായത്ത് സ്ഥലം കണ്ടെത്തിയതും തുടര്‍ നടപടികള്‍ എളുപ്പത്തിലാകും.
കൊണ്ടോട്ടിയില്‍ മണ്ഡലം യൂത്ത്‌ലീഗ് കമ്മറ്റി പ്രകടനം നടത്തി. എ.മുഹിയുദ്ധീന്‍ അലി, കെ.എ.ബഷീര്‍, അഡ്വ.എം.കെ.നൗഷാദ്, റഫീഖ് മധുരക്കുഴി, അഡ്വ. കെ.പി.കാസിം, ഇ.ടി.ബഷീര്‍, ശരീഫ് പാലാട്ട്, നസീഫ് ചെറുകാവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെയും, വകുപ്പ് മന്ത്രി, എം.എല്‍.എ തുടങ്ങിയവരെ ദേശീയ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ (INTUC), കൊണ്ടോട്ടി അഭിനന്ദിച്ചു. യോഗം പുതിയറക്കല്‍ സലീം ഉല്‍ഘാടനം ചെയ്തു. കെ.ബാലന്‍, ബാബുരാജന്‍, അബ്ദുസമദ്, ജലീല്‍, അനൂപ് പ്രസംഗിച്ചു.
സ്വീകരണ യോഗം കെ.എം.സി.സി. സൗദി നാഷണല്‍ കമ്മറ്റി സെക്രട്ടറി രായിന്‍കുട്ടി നീറാട് ഉല്‍ഘാടനം ചെയ്തു. കെ.പി.കുഞ്ഞ അദ്ധ്യക്ഷത വഹിച്ചു. ഷരീഫ് മൂലയില്‍, റബീദ് ടി.കെ, അബ്ദുറഹിമാന്‍ കുട്ടു, ജംഷാദ് പ്രസംഗിച്ചു. മഹ് മൂദ് ഖിറാഅത്ത് നടത്തി. കബീര്‍ പാമ്പോടന്‍ സ്വാഗതവും സലീം കുഞ്ഞിപ്പ നന്ദിയും പറഞ്ഞു.

















