PROTEST AGAINST CUTTING DOWN OF BANYAAN TREE

    മുതുവല്ലൂരിന്‍െറ ചരിത്രസാക്ഷി തലയൂര്‍ ഇല്ലപ്പറമ്പിനു മുന്‍പിലെ ആല്‍മരം മുറിച്ചു നീക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുക...ഏകദേശം രണ്ടായിരം വര്‍ഷം പഴക്കമുള്ള മുതുവല്ലൂര്‍ ഗ്രാമത്തിന്‍െറ ചരിത്രത്തില്‍ 500ഓളം വര്‍ഷം മുമ്പ് തലയൂര്‍ മൂസ്സത്മാരുടെ ഭരണം മുതല്‍ മുതുവല്ലൂരിന്‍െറ എല്ലാ ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷിയാണ് ഈ ആല്‍മരം. മലബാര്‍ കോണ്‍ഗ്രസ്സിന്‍െറ പ്രചരണവുമായി ബന്ധപ്പെട്ട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഈ ആല്‍ മരച്ചോട്ടില്‍ വന്നാണ് പ്രസംഗിച്ചത്. തലയൂര്‍ ഭരണകര്‍ത്താക്കളുടെ ഉദയവും അസ്തമയവും മുതല്‍ മലബാര്‍ ലഹളക്കാലത്ത് മുതുവല്ലൂര്‍ നിവാസികള്‍ നാടുവിട്ടതും മാപ്പിളമാര്‍ തലയൂര്‍ ഇല്ലത്തിന് കാവല്‍ നിന്നതും ഇവിടെയാണ്. ചരിത്രം പടിക്കാതെ മുതുവല്ലൂരിലെ സംഘടിത ശക്തി മനസ്സിലാക്കാതെ സ്ത്രീധനം കിട്ടിയ സ്വത്തിന്‍െറ പേരില്‍ തെമ്മാടിത്തം കാട്ടാന്‍ ഈ മണ്ണില്‍ കാലുകുത്തിയാല്‍ പഴയ ചരിത്രം ഞങ്ങള്‍ പടിപ്പിക്കും.....അതിനും ഈ ആല്‍മരം സാക്ഷിയാവും... പോയി മറഞ്ഞ ഭൂതകാലത്തിന്‍െറ ക്ഷമയും സഹനവുമൊന്നും പുതിയ തലമുറക്ക് അറിയില്ല. നൂറ്റാണ്ടുകളുടെ തമ്പുരാന്‍ ദരണത്തിന്‍െറ ഹുങ്കുമായി ഇളമുറത്തമ്പുരാന്‍മാര്‍ മുതുവല്ലൂരിലേക്ക് വരേണ്ട....   
 ഈ വാര്‍ത്തക്ക് കടപ്പാട്:   https://www.facebook.com/raju.arangat




                                       

1 comment :

  1. Ee post nu kadappaadu:
    Raju Arangatt.

    Ninghalkkum ithu polotha NEERAD nte Vaarthakal ee site il publsh cheyyaaam...

    Ninghlude perodu koode njhanghal ath prasidheekarikkum....

    Kooduthal details nu
    visit cheyyooo.....................
    ©www.Neerad.in™

    ©www.Neerad.in™


    ReplyDelete

→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.

► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??

www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE

Copyright © 2012 NeeradONLiNE.COM .