പുതിയ താലൂക്ക്; അടങ്ങാത്ത ആഹ്ലാദത്തില്‍ കൊണ്ടോട്ടി
കൊണ്ടോട്ടി: പുതിയ താലൂക്ക് രൂപീകരിച്ചതില്‍ അഭിനന്ദന പ്രവാഹം. യു.ഡി.എഫ് സര്‍ക്കാറിനും, കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ക്കും അഭിനന്ദനവുമായി വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടന്നു. ബജറ്റില്‍ 3 കോടി രൂപ അനുവദിച്ചതും, കൊണ്ടോട്ടി ഗ്രാമ പഞ്ചായത്ത് സ്ഥലം കണ്ടെത്തിയതും തുടര്‍ നടപടികള്‍ എളുപ്പത്തിലാകും.
കൊണ്ടോട്ടിയില്‍ മണ്ഡലം യൂത്ത്‌ലീഗ് കമ്മറ്റി പ്രകടനം നടത്തി. എ.മുഹിയുദ്ധീന്‍ അലി, കെ.എ.ബഷീര്‍, അഡ്വ.എം.കെ.നൗഷാദ്, റഫീഖ് മധുരക്കുഴി, അഡ്വ. കെ.പി.കാസിം, ഇ.ടി.ബഷീര്‍, ശരീഫ് പാലാട്ട്, നസീഫ് ചെറുകാവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെയും, വകുപ്പ് മന്ത്രി, എം.എല്‍.എ തുടങ്ങിയവരെ ദേശീയ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ (INTUC), കൊണ്ടോട്ടി അഭിനന്ദിച്ചു. യോഗം പുതിയറക്കല്‍ സലീം ഉല്‍ഘാടനം ചെയ്തു. കെ.ബാലന്‍, ബാബുരാജന്‍, അബ്ദുസമദ്, ജലീല്‍, അനൂപ് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണം :
→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.
► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??
www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE